കോഴിക്കോട് സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷാ കേന്ദ്രത്തിലേക്ക് കെഎസ് യു പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട് : ജില്ലയില്‍ സ്വാശ്രയ മാനേജ്‌മെന്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തുന്ന സെന്ററുകളിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുന്‍കൂറായി പണം വാങ്ങുകയും,പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ത്തി കൊടുക്കുകയും ചെയ്ത് വന്‍ പ്രവേശന തട്ടിപ്പ് നടത്തിയതിനെതിരെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കോഴിക്കോട് എം ഇ എസ് രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉച്ചക്ക് ശേഷം പരീക്ഷ നടക്കാനിരിക്കെയാണ് പ്രതിഷേധം. പരീക്ഷാ കേന്ദ്രത്തിലേക്ക് തള്ളികയറി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഉച്ചക്ക് 2.30നാണ് പരീക്ഷ നടത്തുന്നതെങ്കിലും രാവിലെ തന്നെ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും എത്തിച്ചേരണമെന്ന് പരീക്ഷ നടത്തിപ്പുകാര്‍ അറിയിച്ചിരുന്നു.

കെഎസ് യുവിനൊപ്പം എസ്‌ഐഒ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. സമരത്തിന് പിന്‍തുണയുമായി എസ് എഫ് ഐ യും എ ഐ എസ് എഫ് പ്രവര്‍ത്തകരും പരീക്ഷ നടത്തുന്ന കേന്ദ്രത്തിലേക്ക് പ്രകടനവുമായി എത്തും.

സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട 9 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കാണ് ഇന്ന് പ്രവേശന പരീക്ഷ നടത്തുന്നത്.

 

 

Share news
error: Content is protected !!
Scroll to Top