Section

malabari-logo-mobile

കോഴിക്കോട്-സത്യത്തിന്റെ തുറമുഖം

HIGHLIGHTS :   ചരിത്രം വാമൊഴികളിലൂടെയും പകുക്കപ്പെടാറുണ്ട്. പറഞ്ഞതില്‍ പാതി ഐതിഹ്യമായും അതിലധികമുള്ളവ ഇതിഹാസനായും ശേഖീകരിക്കാറുണ്ട്. ഇതിനിടക്കായിരിക്കും വസ...

 

മാനാഞ്ചിറ മൈതാനം 1970 ല്‍. ഫോട്ടോ: നീനാബാലന്‍

ചരിത്രം വാമൊഴികളിലൂടെയും പകുക്കപ്പെടാറുണ്ട്. പറഞ്ഞതില്‍ പാതി ഐതിഹ്യമായും അതിലധികമുള്ളവ ഇതിഹാസനായും ശേഖീകരിക്കാറുണ്ട്. ഇതിനിടക്കായിരിക്കും വസ്തുതകള്‍ കുടികൊള്‍ക. വാമൊഴിവഴക്കങ്ങളില്‍ സമുദ്രാനന്തതകളിലും സത്യം കാത്തുസൂക്ഷിച്ച പാരമ്പര്യം നെഞ്ചേറ്റുന്ന ഒരു തുറമുഖനഗരമാണ് കോഴിക്കോട്. കഥയിങ്ങനെ…….

ഒരിക്കല്‍ ഒരറബി മലബാറിന്റെ തീരത്തുള്ള ഓരോ നാട്ടുരാജ്യങ്ങളിലും ഓരോ ഭരണി സൂക്ഷിക്കാനേല്‍പിച്ച് നാട്ടിലേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം തിരിച്ചുചെന്ന് എല്ലാ രാജാക്കന്മാരോടും താന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച അച്ചാര്‍ ഭരണി തിരിച്ചുവാങ്ങി. അറബി ഭരണി തുറന്ന് നോക്കിയപ്പോള്‍ എല്ലാറ്റിലും അച്ചാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ നാടുവാഴിയായി രുന്ന സാമൂതിരിയുടെ പക്കല്‍നിന്നും തിരിച്ചുവാങ്ങിയ ഭരണിയില്‍ സ്വര്‍ണമായിരുന്നു ഉണ്ടായിരുന്നത്!! അറബി സാമൂതിരിയോട് പറഞ്ഞു “ഞാന്‍ എല്ലാ രാജാക്കന്മാര്‍ക്കും സ്വര്‍ണം നിറച്ച ഭരണി കൊടുത്തപ്പോള്‍ അവരെല്ലാം അച്ചാര്‍ ഭരണിതന്ന് എന്നെ പറ്റിച്ചു. എന്നാല്‍ താങ്കള്‍ മാത്രം എന്റെ സ്വര്‍ണഭരണി തുറന്ന് നോക്കുകപോലും ചെയ്യാതെ തിരിച്ചേല്‍പ്പിച്ചു. അതിനാല്‍ ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ രാജാവ് താങ്കളാണ്. അതുകൊണ്ട് സത്യത്തിന്റെ ഈ തുറമുഖത്ത് കച്ചവടം ചെയ്യാന്‍ എന്നെ അനുവദിക്കണം.”

sameeksha-malabarinews

ഇവിടെ തീരുന്നില്ല……….
കഥ ചരിത്രമാകുമ്പോള്‍, ചരിത്രം വര്‍ത്തമാനത്തിലേക്ക് പരാവര്‍ത്തനം ചെയ്യപെടുമ്പോള്‍ കോഴിക്കോട്ടെ സാധാരണക്കാരലായ ഓട്ടോ തൊഴിലാളി വരെ നീതിയുടെ കാവലാളാകുന്നു. കേരളത്തിന് മാതൃകയാകുന്നു.

സുഗന്ധപൂരിതമായ മിഠായിതെരുവും അതിലേറെ സുഗന്ധം പമിപ്പിച്ച സാഹിത്യസാംസ്‌കാരിക സൗഹൃദങ്ങളും കോഴിക്കോടിന്റെ മാത്രം പ്രത്യേകതയാകുന്നു.
ഗസലുകളാലും ഖവാലികളാലും മുഖരിതമാകുന്ന മെഹഫില്‍ മാളികകളില്‍ തൊഴിലാളിയും സംഗീതജ്ഞനും ഒന്നാകുന്നു. ഇവിടെ അധ്വാനം സംഗീതത്തിന്റെ മറുപേരാകുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസപ്രമാണങ്ങള്‍, വ്യത്യസ്ത ശില്പചാതുര്യത്തോടെയുള്ള ആരാധനാലയങ്ങള്‍ മിസ്താല്‍ പള്ളി, മലബാറിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യന്‍ ചര്‍ച്ച, ഹോളിവര്‍ണങ്ങളില്‍ മഴവില്ലണിയുന്ന ഗുജറാത്തിതെരുവ്, ജൂവിതത്തിന്റെയും സൗഹൃദത്തിന്റെയും ഊടുംപാവും നെയുന്ന സില്‍ക്ക്‌സ്ട്രീറ്റ്, കാലിക്കോബൈന്റിണ്ടിന്റെ സ്പര്‍ശത്താല്‍ സാര്‍വദേശീയമാകുന്ന ചരിത്രപരത…….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!