പീഡനപരാതി; ടാറ്റു സ്റ്റുഡിയോ ഉടമ പോലീസില്‍ കീഴടങ്ങി

HIGHLIGHTS : Harassment complaint; The owner of the tattoo studio surrendered to the police

കൊച്ചി: ടാറ്റു ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റു പാര്‍ലര്‍ ഉടമ അറസ്റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ ‘ഇന്‍ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍’ ഉടമ പി.എസ്. സുജീഷിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ടാറ്റു സ്റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം മുറുകിയതോടെ ഇയാള്‍ പോലീസിന് കീഴടങ്ങിയതാണെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സുജീഷിനെതിരേ ആറ് ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.

sameeksha-malabarinews

സിസിടിവിയുടെ ഡിവിആര്‍, കമ്പ്യൂട്ടര്‍ ഡിസിക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റു പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ആര്‍ട്ടിസ്റ്റുകളെയും ചേദ്യം ചെയ്തു.

ആറുമാസം മുമ്പ് പീഡനത്തിനിരയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റു പീഡനങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്. ഇതിനാല്‍ത്തന്നെ മതിയായ തെളിവുകള്‍ ശേഖരിക്കുക വെല്ലുവിളിയാണ്. നാല് കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും രണ്ട് കേസുകള്‍ ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!