Section

malabari-logo-mobile

വിഎസിനെ കുറ്റവിമുക്തനാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി

HIGHLIGHTS : തിരു: പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദനെതിരെ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ഭൂമിദാനക്കേസ്

തിരു: പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദനെതിരെ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. വിഎസ്സിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയതിനു പിന്നാലെ ഹൈക്കോടതി കേസുതന്നെ റദ്ധാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

വിഎസ്സിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. അദേഹത്തെ പ്രതിസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.

sameeksha-malabarinews

സര്‍ക്കാരിനെതിരെ കടുത്ത പരാമര്‍ശനങ്ങളാണ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്‌തെന്നും കേസില്‍ വിഎസ് ഇടപെട്ടെന്ന് എവിടെയും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിഎസ്സിനെ പ്രതിചേര്‍ക്കാന്‍ നിര്‍ബന്ധം പിടിച്ച വിജിലന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇയാള്‍ക്ക് ക്രമിനല്‍കേസിന്റെ ബാലപാഠം പോലും അറിയില്ലെന്നായിരുന്നു കോടതിയുടെ കമന്റ്. അഴിമതി രഹിതനായ വ്യക്തിയെ ഇത്തരത്തില്‍ ക്രൂശിക്കാന്‍ പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ രാജിവെക്കണം പന്ന്യന്‍

പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കള്ളക്കേസെത്ത യുഡിഎഫ് സര്‍ക്കാരിന് കോടതി വിധിയോടെ ധാര്‍മികമായി നിലനില്‍്ക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ രാജിവെക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

കോടതിവിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷമെ പ്രതികരിക്കാനൊള്ളുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!