Section

malabari-logo-mobile

കോര്‍ണിഷിലെ മത്സ്യവിപണിയില്‍ പെരുന്നാള്‍ തിരക്ക്

HIGHLIGHTS : ദോഹ: ഈദ് അവധി ദിനത്തില്‍ കോര്‍ണിഷിലെ മത്സ്യ വിപണി സജീവമായി.

ദോഹ: ഈദ് അവധി ദിനത്തില്‍ കോര്‍ണിഷിലെ മത്സ്യ വിപണി സജീവമായി. നൂറു കണക്കിനാളുകളാണ് ഇന്നലെയും കഴിഞ്ഞ ദിവസവും ഇവിടെ പുതിയ മത്സ്യം തേടിയെത്തിയത്. കുടുംബങ്ങളെക്കാള്‍ കൂടുതല്‍ ബാച്ചിലേര്‍സാണ് മത്സ്യം വാങ്ങിക്കാനെത്തിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ദോഹ പോര്‍ട്ടിലാണ് രാവിലെയും വൈകുന്നേരങ്ങളിലുമായി മത്സ്യക്കച്ചവടം നടക്കുന്നത്. പുതിയ മത്സ്യം ലഭിക്കുന്നുവെന്നതിനാലാണ് നിരവധി പേര്‍ ഇവിടേക്ക് എത്തുന്നത്. അതിനിടെ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ ഇന്നലെ വൈകുന്നേരം മീന്‍ വില ഉയര്‍ന്നതായും പരാതിയുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ മത്സ്യ വിപണിയേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്നലെ വൈകുന്നേരം ചില കച്ചവടക്കാര്‍ ഈടാക്കിയതെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. വൈകുന്നേരം 4 മണിക്ക് ഈടാക്കിയതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് അഞ്ചു മണിക്ക് ശേഷം കൂടുതല്‍ അവശ്യക്കാര്‍ എത്തിയ മീനുകള്‍ക്ക് ഈടാക്കിയതെന്നും പരാതിയുണ്ട്. ശഅരി, റബീബ്, ഹാമൂര്‍, ഖുര്‍ഗുഫാന്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ സാധാരണ വില്പനക്കെത്തുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!