Section

malabari-logo-mobile

15 ദിവസത്തിനകം റോഡിലെ കുഴികള്‍ അടക്കും – മന്ത്രി ഇബ്രാഹിം കുഞ്ഞ്

HIGHLIGHTS : മലപ്പുറം:

മലപ്പുറം:ജില്ലയിലെ റോഡുകളിലെ കുഴികള്‍ 15 ദിവസത്തിനകം അടയ്ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ജില്ലയിലെ റോഡ് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകള്‍ നന്നാക്കുന്നതിന് 275 പ്രവൃത്തികള്‍ക്ക് 32 കോടി അനുവദിച്ചിട്ടുണ്ട്. മഴക്കാലം കഴിഞ്ഞാല്‍ പണി ആരംഭിക്കും. മഞ്ചേരി മെഡിക്കല്‍ കോളെജ് ഉദ്ഘാടനത്തിന് മുമ്പ് റോഡുകളുടെ പുരോഗതി ഉറപ്പു വരുത്തും. മെഡിക്കല്‍ കോളെജിലേക്ക് പുതുതായി നിര്‍മിക്കുന്ന റോഡിന് ഉടന്‍ സ്ഥലമേറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചമ്രവട്ടം റോഡ്, മലപ്പുറം മേല്‍മുറി ബൈപ്പാസ്, കോഴിക്കോട്- നിലമ്പൂര്‍ റോഡ്, മഞ്ചേരി – കിഴിശ്ശേരി റോഡ്, ഇടിമുഴിക്കല്‍ – ചെങ്കുവട്ടി റോഡ് എന്നിവയാണ് പ്രധാനമായും തകര്‍ന്നിട്ടുള്ളത്. നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭിച്ചവ റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ നടത്തും. കരാര്‍ ഏറ്റെടുത്ത ഏജന്‍സികളാണ് അറ്റകുറ്റപണികള്‍ നടത്തുക. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനയര്‍മാര്‍ക്ക് 50000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എല്‍.എ മാരായ പി. ഉബൈദുള്ള, കെ. മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ ഖാദര്‍, എം. ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ ബഷീര്‍, ജില്ലാ കലക്റ്റര്‍ കെ.ബിജു, സ്‌പെഷ്യല്‍ സെക്രട്ടറി സോമശേഖരന്‍, റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ പി.സി ഹരികേഷ്, കണ്‍സട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി കെ.എസ് രാജു, ചീഫ് എഞ്ചിനിയര്‍ പി.കെ സതീശന്‍, കെ.പി പ്രഭാകരന്‍, ജെ. രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!