Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ സൗജന്യ ഡയാലിസിസ്‌

HIGHLIGHTS : കൊണ്ടോട്ടി:ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത്‌ സെന്റര്‍ കേന്ദ്രമാക്കി നടപ്പാക്കിയ ശിഹാബ്‌ തങ്ങള്‍ ചാരിറ്റബ്‌ള്‍ ഡയാലി...

Dialysis treatment's at DaVita Lowry Dialysis Center in Denver.            Joe Amon, The Denver Post
Dialysis treatment’s at DaVita Lowry Dialysis Center in Denver. Joe Amon, The Denver Post

കൊണ്ടോട്ടി:ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത്‌ സെന്റര്‍ കേന്ദ്രമാക്കി നടപ്പാക്കിയ ശിഹാബ്‌ തങ്ങള്‍ ചാരിറ്റബ്‌ള്‍ ഡയാലിസിസ്‌ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ഡയാലിസിസ്‌ യുനിറ്റിന്റെ സൗജന്യസേവനത്തിനായി ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്നും മൂന്ന്‌ ലക്ഷം കൂടാതെ ഉദാരമതികളില്‍ നിന്നുള്ള സംഭാവനയും ലഭിച്ചു. ഏപ്രിലിലാണ്‌ യൂനിറ്റിന്റെ ഉദ്‌ഘാടനം ഐ.ടി-വ്യവസായവകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചത്‌.
വൃക്കരോഗം ബാധിച്ച്‌ നിത്യരോഗികളായി കഴിയുന്നവര്‍ക്ക്‌ ഡയാലിസിസ്‌ പൂര്‍ണമായും സൗജന്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്തിലുള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ പെയിന്‍ ആന്‍ഡ്‌ പാലിയെറ്റീവ്‌ കെയര്‍ സെന്റര്‍ സംഘടിപ്പിച്ച വ്യക്കപരിശോധന കാംപിലാണ്‌ യൂനിറ്റിന്റെ പ്രവര്‍ത്തനം ആവിഷ്‌ക്കരിച്ചത്‌.
കമ്മ്യൂനിറ്റി ഹെല്‍ത്ത്‌ സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേത്യത്വത്തില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ആറ്‌ ഡയാലിസിസ്‌്‌ മെഷീനുകളും ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന ഫണ്ടില്‍ നിന്നും 40 ലക്ഷവും പഞ്ചായത്ത്‌ ഫണ്ടില്‍നിന്നും 7.77 ലക്ഷവും ലഭിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച 4.08 ലക്ഷം എയര്‍കണ്ടീഷനര്‍, പ്ലമ്പിങ്‌, ആര്‍.ഒ. പ്ലാന്റ്‌ ഓട്ടോമേഷന്‍ എന്നിവയ്‌ക്കായി ഉപയോഗിച്ചു. നിര്‍ധനരായ വ്യക്കരോഗികളില്‍ പദ്ധതി എത്തിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനും ശിഹാബ്‌ തങ്ങള്‍ ചാരിറ്റബ്‌ള്‍ ഡയാലിസിസ്‌ സൊസൈറ്റിയും ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!