Section

malabari-logo-mobile

കേരളത്തിലെ പ്രവാസികളുടെ പരിരക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ അഡൈ്വസറി കമ്മിറ്റി: മന്ത്രി കെ.സി.ജോസഫ്

HIGHLIGHTS : മലപ്പുറം: കേരളത്തിന്റെ പുരോഗതിയ്ക്ക് കാരണക്കാര്‍

പ്രവാസികളാണെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ പരിരക്ഷയ്ക്കായി അഡൈ്വസറി കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഗ്രാമ വികസന – സാംസ്‌കാരിക-പൊതുജന സമ്പര്‍ക്ക- പ്രവാസി വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ലെയ്‌സണ്‍ ഓഫീസ് ഉദ്ഘാടനവും അംഗത്വ കാര്‍ഡ് വിതരണവും കോട്ടയ്ക്കല്‍ നഗരസഭ ബില്‍ഡിങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, വൈസ് ചെയര്‍മാന്‍ പാറോളി മൂസക്കുട്ടി ഹാജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. നാസര്‍, കൗണ്‍സിലര്‍ തയ്യില്‍ കബീര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രവാസി കേരളീയ ക്ഷേബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി.എം.എ. സലാം സ്വാഗതവും പ്രവാസി ക്ഷേമബോര്‍ഡ് സി.ഇ.ഒ. എച്ച്. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!