ആശ്രിത നിയമനം – അട്ടിമറിക്കാനുള്ള നീക്കത്തില്‍ എന്‍.ജി.ഒ.യൂണിയന്‍ പ്രതിഷേധിച്ചു

മലപ്പുറം: ജീവനക്കാര്‍ മരണമടഞ്ഞാല്‍ അവരുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്നതിനുവേണ്ടി നല്‍കുന്ന ആശ്രിത നിയമനം കുറച്ചു മാസമായി അനിശ്ചിതത്വത്തിലാണ്. ഒഴിവുകള്‍ ധാരാളം ഉണ്ടായിട്ടും ആയത് നല്‍കുന്നതിന് വേണ്ട യാതൊരു നടപടിയും സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.

ആശ്രിത നിയമനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും വിശദീകരണവും നടത്തി.
മലപ്പുറത്ത് നടന്ന പ്രകടനത്തില്‍ എ.അബ്ദുറഹിം, എം.സി.മോഹനന്‍ സംസാരിച്ചു. തിരൂരങ്ങാടിയില്‍ പി.മോഹന്‍ദാസ്, തിരൂരില്‍ വി. കെ.രാജേഷ്, കൊണ്ടോട്ടിയില്‍ വസന്ത, മഞ്ചേരിയില്‍ അബ്ദുള്‍റഷീദ് അറഞ്ഞിക്കല്‍, പെരിന്തല്‍മണ്ണയില്‍ എം.ശശികുമാര്‍, എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top