Section

malabari-logo-mobile

കെ വി അനൂപ് നിര്യാതനായി

HIGHLIGHTS : കോഴിക്കോട്: കഥാകൃത്തും, പത്രപ്രവര്‍ത്തകനുമായ കെ വി അനൂപ്(42) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൂത്തുപറമ്പിനടുത്ത് മൂരിയാട് വയലുംഭാഗ...

Untitled-2 copyകോഴിക്കോട്: കഥാകൃത്തും, പത്രപ്രവര്‍ത്തകനുമായ കെ വി അനൂപ്(42) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൂത്തുപറമ്പിനടുത്ത് മൂരിയാട് വയലുംഭാഗത്തെ വീട്ടുവളപ്പില്‍. രോഗബാധിതനായി ചികില്‍സയിലായിരുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ (കോഴിക്കോട്) ചീഫ് സബ് എഡിറ്ററായിരുന്നു. ഉറൂബ് അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം, അങ്കണം, ഇ പി സുഷമസ്മാരക എന്‍ഡോവ്‌മെന്റ്, മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്‌കാരം, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വി വി കെ മെമ്മോറിയല്‍ കഥാപുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

പ്രധാന രചനകള്‍: ആനന്ദ പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചക്കുള്ള വിഭവങ്ങള്‍(കഥാസമാഹാരം), അമ്മ ദൈവങ്ങളുടെ ഭൂമി (നോവല്‍), മറഡോണ: ദൈവം- ചെകുത്താന്‍- രക്തസാക്ഷി, ലയണല്‍ മെസ്സി – താരോദയത്തിന്റെ കഥ.

sameeksha-malabarinews

കൂത്തുപറമ്പ് മൂരിയാട്ടെ പരേതനായ കെ കുഞ്ഞുണ്ണി രാമുണ്ണിയുടെയും, കെ ശ്രീമതിയുടെയും മകനാണ്. ഭാര്യ: സ്വീറ്റി. മകള്‍ : ഇതള്‍, സഹോദരങ്ങള്‍: ഷനീബ് (കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അപര്‍ണ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!