Section

malabari-logo-mobile

കൂറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരസരത്ത് നിന്ന് എക്‌സൈസ് സംഘം 4കിലോ കഞ്ചാവ് പിടികൂടി

HIGHLIGHTS : കുറ്റിപ്പുറം:

കുറ്റിപ്പുറം: കൂറ്റിപ്പുറം റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ എഫ്‌സിഐ ഗോഡൗണിന് സമീപത്ത് വച്ച് നാലു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി..മധുര ജില്ലയിലെ ഉസലാംപെട്ടി താലൂക്കില്‍ എരുമാര്‍പട്ടി വില്ലേജിലെ കിഴക്കേതെരുവ് 21 നമ്പ്ര് വീട്ടിലെ മായത്തേവര്‍ മകന്‍ കാശിനാഥന്‍(55) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 5മണിക്കാണ് ഇയാളെ പിടികൂടിയത്.

പ്രതി ബിഗ്‌ഷോപ്പറില്‍ രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കടത്തികൊണ്ടുവന്നത്

sameeksha-malabarinews

തമിഴ്‌നാട്ടില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം ജില്ലയിലെത്തിക്കുന്ന ഈ കഞ്ചാവ് ചില്ലറവില്‍പ്പനക്കായുള്ളതെല്ലെന്നും കഞ്ചാവ് ലേഹ്യം ഉണ്ടാക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ക്കായി പ്രത്യേകം കൊണ്ടുവന്നതാണെന്നുമാണ് സുചന.

ആന്ധ്ര ഒറീസ്സ എന്നിവടങ്ങളില്‍ നിന്ന് തമിഴ്‌നാട് വഴിയാണകേരളത്തിലേക്ക് കഞ്ചാവെത്തുന്നത്.

കുറ്റിപ്പുറം എക്്‌സൈസ് ഇന്‍സപെക്ടര്‍ പിജി രാധാകൃഷണന്‍,പ്രവിന്റീവ് ഓഫീസര്‍ രഞ്ജിത്ത് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍ എസ്ജി, ഷിബുശങ്കര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി കൊണ്ടു വന്ന കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് കൂടുതല്‍ അന്വഷണത്തിന് മലപ്പുറം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വിജെ മാത്യു, അസിസ്റ്റന്റ് കമ്മീഷണര്‍ കെ ചന്ദ്രുപാലന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!