പവന്‍കുമാര്‍ ബന്‍സിലും അശ്വനികുമാറും രാജിവെച്ചു

ദില്ലി: ആരോപണവിധേയരായ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും നിയമമന്ത്രി അശ്വനികുമാറും യുപിഎ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ബന്‍സല്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. രാത്രി ഒമ്പത് മണിയോടെയാണ് അശ്വനി കുമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.

സോണിയ ഗന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രധാനമന്ത്രി് ഇരുവരുടെയും രാജി ആവശ്യപ്പെടുകയായിരുന്നു.

അനന്തരവന്‍ റെയില്‍വേ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം വാങ്ങിക്കൊടുക്കാനമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈകൂലി വാങ്ങിയതോടെയാണ് പവന്‍കുമാര്‍ ബന്‍സലിന് മന്ത്രിസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. എന്നാല്‍ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമമന്ത്രി അശ്വനി കുമാറിന് രാജിവെക്കേണ്ടി വന്നത്.

Share news
error: Content is protected !!
Scroll to Top