തൃശൂര്‍: കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ് എല്ലാഘട്ടത്തിലും. ആ അഭപ്രായത്തില്‍ മാറ്റമൊന്നുമില്ലന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വി.സ് എന്ത് മാനസികാവസ്ഥയിലാണ്് ചന്ദ്രശേകരന്‍ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നെന്ന് പറഞ്ഞതെന്ന് അദേഹത്തോടുതന്നെ ചോദിക്കണമെന്നും, ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ചാണെന്ന വിഎസ്സിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുതാണെന്നും അദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകം കൊണ്ട് ഇപ്പോള്‍ നേട്ടമുണ്ടായിരിക്കുന്നത് യുഡിഎഫിനാണെന്നും ആദ്യമേതന്നെ സംഭവത്തില്‍ കുറ്റം ചാര്‍ത്തി തെളിവുണ്ടാക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധം പ്രചരണത്തിന് ഉപയോഗിക്കുന്നത് ഹീനമാണെന്നും കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും കസ്റ്റഡിയിലെടുക്കാത്തത് ആശ്ചര്യമായിരിക്കുന്നെന്നുംഅദേഹം കൂട്ടിച്ചേര്‍ത്തു.




