വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊന്ന സഹപാഠി അറസ്റ്റില്‍

ആലപ്പുഴ: വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റുചെയ്തു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കത്തികൊണ്ട് കഴുത്തറുത്ത്് കൊല്ലുകയായിരന്നെന്ന് അറസ്റ്റിലായ കുട്ടി പോലീസിനോടു പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനം തിട്ട ചാത്തന്‍ച്ചേരി നങ്ങനാശേരി വീട്ടില്‍ വര്‍ഗീസ് മാത്യുവിന്റെ മകനാണ് കൊല്ലപ്പെട്ട ലിജിന്‍ വര്‍ഗീസ്.

മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ജോമോന്‍ എന്നു വിളിക്കുന്ന ലിജിന്‍. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന കെട്ടിടത്തിന് സമീപം കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

Share news
error: Content is protected !!
Scroll to Top