ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി. സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായതായി പരാതിയുണ്ട്.
പത്തനം തിട്ട ചാത്തന്‍ച്ചേരി നങ്ങനാശേരി വീട്ടില്‍ വര്‍ഗീസ് മാത്യുവിന്റെ മകന്‍ ലിജിന്‍ വര്‍ഗീസാണ് മരിച്ചത്.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ജോമോന്‍ എന്നു വിളിക്കുന്ന ലിജിന്‍. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന കെട്ടിടത്തിന് സമീപം കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പുളിങ്കുന്ന് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.




