Section

malabari-logo-mobile

എയര്‍ഇന്ത്യ പൈലറ്റുമാര്‍ സമരത്തില്‍

HIGHLIGHTS : തിരു : എയര്‍ഇന്ത്യ പൈലറ്റുമാര്‍ തിങ്കളാഴ്ച്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച നിസഹകരണ സമരത്തെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍

തിരു : എയര്‍ഇന്ത്യ പൈലറ്റുമാര്‍ തിങ്കളാഴ്ച്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച നിസഹകരണ സമരത്തെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ താളം തെറ്റി. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരെ ബോയിങ് 787 ഡ്രീം ലൈനറില്‍ പരിശീലനത്തിനയക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയിരിക്കുന്നത്. ഇതോടെ രാവിലെ പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ധാക്കി. അസുഖമാണെന്ന കാരണം കാണിച്ചാണ് പെലറ്റുമാര്‍ കൂട്ടത്തോടെ ലീവെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരത്തു നിന്നും രാവിലെ പുറപ്പെടേണ്ട മസ്‌കറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി. ഇതിനു പുറമേ കരിപ്പൂരില്‍ നിന്ന് രാവിലെ പുറപ്പെടേണ്ട പുറപ്പെടേണ്ട ഷാര്‍ജാവിമാനവും, മുംബൈ-ന്യൂജേഴ്‌സി, ഡല്‍ഹി- ഹോങ്കോങ്, ഡല്‍ഹി- ഷിക്കാഗോ, ഡല്‍ഹി- ടൊറന്റോ എന്നീ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കമുള്ളവ എയര്‍ ഇന്ത്യ റദ്ദാക്കി.

sameeksha-malabarinews

പൈലറ്റ് തുടങ്ങിയ മിന്നല്‍ മരം യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!