Section

malabari-logo-mobile

കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് ; നൂര്‍ ഇന്ത്യയിലെത്തി

HIGHLIGHTS : കുറ്റിപ്പുറം : കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ മുഹമ്മദ് അബ്ദുള്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന. നിക്ഷേപകരില്‍ നിന്നും വാങ്ങിയ കോടിക...

കുറ്റിപ്പുറം : കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ മുഹമ്മദ് അബ്ദുള്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന. നിക്ഷേപകരില്‍ നിന്നും വാങ്ങിയ കോടികള്‍ തിരിച്ചു നല്‍കി കേസുകള്‍ അവസാനിപ്പിക്കാനാണ് അബ്ദുള്‍ നൂര്‍ നാട്ടിലെത്തിയതെന്നാണ് വിവരം. കുറ്റിപ്പുറം നമ്പാല സ്വദേശിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങിയ ഇയാള്‍ കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരിന്നു. നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് ബിനാമികളുടെ പേരില്‍ ഇയാള്‍ ഭൂമി വാങ്ങി കൂട്ടിയത്. ഇവ തിരികെ വാങ്ങി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് നൂര്‍ എത്തിയതെങ്കിലും ബിനാമികളുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

2008 ലാണ് അബ്ദുള്‍ നൂര്‍ പിടിയിലായത്. ഇടപാടുകാര്‍ക്ക് അമിത ലാഭം വാഗ്ദനം ചെയ്തുകൊണ്ടായിരന്നു കോടികണക്കിന് രൂപ നിക്ഷേപിപ്പിച്ചിരുന്നത്. തിരൂര്‍ കുറ്റിപ്പുറം റോഡിലുള്ള ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം ഓര്‍ഗനൈസ്ഡ് ക്രൈം വിങ് ഡിവൈഎസ്പി മുഹമ്മദ് ഖാസിമിന്റെ നേതൃത്വത്തിലൂള്ള സംഘമാണ് അനേ്വഷണം നടത്തുന്നത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!