ക്വട്ടേഷന്‍ സംഘം ആളുമാറി അടിച്ചു; ഗുണ്ടകളെ നാട്ടുകാര്‍ പിടികൂടി

downloadകോഴിക്കോട് : ജ്യേഷ്ഠനെ അടിക്കാന്‍ പണം നല്‍കിയ ക്വട്ടേഷന്‍ സംഘം ആളുമാറി അനുജനെ അടിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മെഡിക്കല്‍ കോളേജിന് സമീപം പൂവാട്ടുപറമ്പ് കാമ്പുറത്തു വീട്ടില്‍ അബ്ദുറഹ്മാന്റെ മകന്‍ അബ്ദുള്‍ സാലിക്കിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ കൂളംകര കൊളകോത്ത് നിജാസ് (35) സുഹൃത്ത് ഇരിങ്ങല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (34) എന്നിവരാണ് പോലീസ് പിടിയിലായത്.

കുടുംബവഴക്കിന്റെ പേരില്‍ ബന്ധുക്കള്‍ തന്നെയാണ് അബ്ദുള്‍ സാലിക്കിന്റെ ജ്യേഷ്ഠന്‍ അബ്ദുള്‍ സാലിഹിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top