Section

malabari-logo-mobile

യേശുദാസ് ശാസ്ത്രീയ സംഗീത മേള ഒക്‌ടോബര്‍ 11ന് ദോഹയില്‍

HIGHLIGHTS : പത്മഭൂഷണ്‍ ഡോ. കെ ജെ യേശുദാസിന്റെ ശാസ്ത്രീയ സംഗീത മേള ഒക്‌ടോബര്‍ 11ന് വൈകിട്ട് ഏഴരയ്ക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ദോഹ: പത്മഭൂഷണ്‍ ഡോ. കെ ജെ യേശുദാസിന്റെ ശാസ്ത്രീയ സംഗീത മേള ഒക്‌ടോബര്‍ 11ന് വൈകിട്ട് ഏഴരയ്ക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും
മര്‍സൂഖ് അല്‍ ശംലാന്‍ ആന്റ് സണ്‍സിന്റെ ഭാഗമായ ടിസ്സോട്ട് വാച്ചസും വാച്ച് കോര്‍ണറും ചേര്‍ന്നൊരുക്കുന്ന യേശുദാസ് ശാസ്ത്രീയ സംഗീത മേള മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദോഹയില്‍ അരങ്ങേറുന്നത്.
രണ്ടുപേര്‍ക്ക് 250 റിയാല്‍, 100, 50 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. ക്രോണോ അല്‍ അസ്മഖ്, ക്രോണോ ഫാഷന്‍ ബര്‍വ, വാച്ച് കോര്‍ണര്‍ ലുലു ഹൈപ്പര്‍, ലുലു ഗറാഫ, ലുലു സെന്റര്‍, സൂഖ് നാസര്‍ ബിന്‍ സെയ്ഫ് എന്നീ സ്ഥലങ്ങള്‍ക്കു പുറമേ ഫാമിലി ഫുഡ് സെന്റര്‍ എയര്‍പോര്‍ട്ട് ബ്രാഞ്ച്, ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് എയര്‍പോര്‍ട്ട് ബ്രാഞ്ച്, ശരവണ ഭവന്‍ ഓള്‍ഡ് അല്‍ ഗാനിം റോഡ്, വസന്ത ഭവന്റെ മുഴുവന്‍ ബ്രാഞ്ചുകള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭിക്കും. ദോഹ ബാങ്ക് ഓണ്‍ലൈന്‍ മുഖേനയും ടിക്കറ്റുകള്‍ ലഭിക്കും. രണ്ടായിരത്തിലേറെ പ്രേക്ഷകരെയാണ് പരിപാടിക്ക് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ എസ് ആര്‍ മഹാദേവ ശര്‍മ വയലിനും തിരുവാനന്നൂര്‍ ഭക്തവത്സലന്‍ മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടവും വായിക്കും. ഡോ. ആര്‍ സീതാരാമന് ടിക്കറ്റ് നല്കി ഖത്തര്‍ എയര്‍വെയ്‌സിലെ അലി അല്‍ ഫറാബി ടിക്കറ്റ് പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തില്‍ മര്‍സൂക്ക് ആല്‍ ഷംലാന്‍ ആന്റ് സണ്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മര്‍സൂക്ക് അല്‍ ഷംലാന്‍, ദോഹ ബാങ്ക് സി ഇ ഒ ഡോ. ആര്‍ സീതാരാമന്‍, മര്‍സൂക്ക് അല്‍ ഷംലാന്‍ ആന്റ് സണ്‍സ് ജനറല്‍ മാനേജര്‍ കെ വി രവി എന്നിവരോടൊപ്പം  ഡോ. കെ ജെ യേശുദാസും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!