Section

malabari-logo-mobile

കാവല്‍ക്കാരനെ കൊന്ന് കാര്‍ മോഷണം: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

HIGHLIGHTS : ദോഹ:

ദോഹ: കാവല്‍ക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയും പുത്തന്‍ കാര്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ജസ്റ്റിസ് സലാഹ് ശരീഫ് ഹബീബുല്ല അധ്യക്ഷനായ മൂന്നംഗ അഞ്ചാം സര്‍ക്കിള്‍ ക്രിമിനല്‍ കോടതിയാണ് യുവാക്കളായ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ബാലന്മാരും പ്രതികളാണ്. ഇവരെ ക്രിമിനല്‍ കോടതിക്കു പകരം ജുവനൈല്‍ കോടതിയിലാണ് വിചാരണ നടത്തിയത്. രണ്ടു പേര്‍ക്കും അഞ്ചുവര്‍ഷം വീതം തടവും ശിക്ഷാ കാലാവധിക്കു ശേഷം നാടുകടലും ശിക്ഷയായി വിധിച്ചു. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.
രാജ്യത്തെ ഒരു പ്രമുഖ കാര്‍ ഷോറൂമിലാണ് സുഹൃത്തുക്കളായ പ്രതികള്‍ നാലു പേരും ചേര്‍ന്ന് കാവല്‍ക്കാരനെ ആക്രമിച്ച് പുത്തന്‍ കാര്‍ മോഷ്ടിച്ചത്. ഇതിനായി നാലു പേരും ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ തയ്യാറാക്കി. ഷോറൂമിനടുത്ത് ഫുട്ബാള്‍ കളിച്ചു കൊണ്ടിരിക്കെ ഇവര്‍ പന്ത് ഷോറൂമിന്റെ ഉള്ളിലേക്ക് അടിച്ചു. പിന്നീട് ഇവര്‍ കാവല്‍ക്കാരനെ സമീപിച്ച് തങ്ങളുടെ പന്ത് ഷോറുമിനകത്ത് പോയിട്ടുണ്ടെന്നും അതെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിന് വഴങ്ങി ഷോറൂമില്‍ പ്രതികളില്‍ മുതിര്‍ന്ന രണ്ടു പേരും കാവല്‍ക്കാരനോടൊപ്പം കയറി. ഉടന്‍ തന്നെ ഇവിരിലൊരാള്‍ വാതില്‍ അടക്കുകയും കാവല്‍ക്കാരനെ ആക്രമിക്കുകയുമായിരുന്നു. കാവല്‍ക്കാരന്റെ തലക്കടിച്ച് വീഴ്ത്തിയ ഇവര്‍ പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ബാലന്മാരായ രണ്ടു പ്രതികള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പുറത്ത് കാവല്‍ നിന്നു. ആക്രമണത്തില്‍ മരിച്ച കാവല്‍ക്കാരനെ ഇവര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറില്‍ കിടത്തി സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുകയും മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിയുകയും ചെയ്തു. സംഭവസ്ഥലത്തെ ത്തിയ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ ഒരാളില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ച കത്തിയും കണ്ടെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
അതിക്രമിച്ചു കടക്കല്‍, ആയുധം ഉപയോഗിക്കല്‍, ആക്രമണം, ഉദ്ദേശത്തോടെയല്ലാതെയുള്ള കൊലപാതകം, കാര്‍ മോഷണം, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തി.
നേരത്തെ പ്രാഥമിക കോടതി യും ഇതേ ശിക്ഷ പ്രതികള്‍ക്ക് നല്‍കിയിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!