Section

malabari-logo-mobile

സെക്രട്ടറിയേറ്റ് ഉപരോധം രണ്ടാം ദിനത്തിലേക്ക്; സമരമുഖത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ആരംഭിച്ച അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധ സമരം രണ്ടാം ദിനത്തിലേക്ക്. ഇന്ന് സമരമുഖത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ സമാധനപരമായി നീങ്ങുന്ന സമരത്തിനിടെ പോലീസിനുനേരെ കല്ലേറുണ്ടായി. ബേക്കറി ജംങ്ഷനില്‍ വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പോലീസുകാര്‍ സമരക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രിഷേധിച്ചാണ് കല്ലേറുണ്ടായത്.

sameeksha-malabarinews

രാവിലെ പത്തുമണിയോടെ ഡിവൈഎഫ്‌ഐ മാര്‍ച്ച് ആരംഭിക്കും. സമരത്തെ തണുപ്പിക്കാന്‍ സെക്രട്ടറിയേറ്റിന് അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സമരം നിശ്ചയിച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകും. സോളാര്‍ തട്ടിപ്പ് കേസില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രമെ നിശ്ചയിച്ച സമരപരിപാടിയില്‍ പുനരാലോചിക്കേണ്ടതുള്ളുവെന്നാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!