Section

malabari-logo-mobile

കര്‍ഷക ദിനം വിപുലമായി ആചരിച്ചു.

HIGHLIGHTS : പെരിന്തല്‍മണ്ണ:

പെരിന്തല്‍മണ്ണ: കാര്‍ഷിക സംസ്‌കാരത്തെ ഓര്‍മപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയിലും പെരിന്തല്‍മണ്ണ ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലും കര്‍ഷക ദിനം വിപുലമായി ആചരിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നഗരസഭാ വൈസ് ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ‘കാര്‍ഷിക മേഖല- സാധ്യതകള്‍, പരിമിതികള്‍’ വിഷയത്തില്‍ സെമിനാര്‍ നടത്തി. മികച്ച നെല്‍ കര്‍ഷകനുള്ള കാര്‍ഷിക വികസന ബാങ്കിന്റെ അവാര്‍ഡ് ലഭിച്ച ചേരിയില്‍ സത്താര്‍ ഉള്‍പ്പെടെ 23 കര്‍ഷകരെ ആദരിച്ചു.
കീഴാറ്റൂരില്‍ എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പ്രവൃത്തിക്കിടെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ തച്ചിങ്ങനാടം ഇരിക്കാലിക്കല്‍ ജയപ്രകാശിന് 77,000 രൂപ ധന സഹായം നല്‍കി.
അങ്ങാടിപ്പുറത്ത് അഹമ്മദ് കബീര്‍ എം എല്‍ എ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യുവ കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പത് കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. നൂതന കൃഷിരീതികളെ കുറിച്ച് സെമിനാര്‍ നടത്തി.
മേലാറ്റൂരില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ വൈസ് പ്രസിഡന്റ് സാറാമ്മ അധ്യക്ഷയായി. ‘അന്യം നിന്നു പോകുന്ന കൃഷി’ വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി.

വെട്ടത്തൂരില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ‘മണ്ണ്, ജല സംരക്ഷണവും ജൈവകൃഷിയും’ വിഷയത്തില്‍ സെമിനാര്‍ നടത്തി.
താഴേക്കോട്, പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന ഉദ്ഘാടനം ചെയ്തു. സ്ത്രീ കര്‍ഷകരെ വളര്‍ത്തിയെടുക്കുന്നതിനായുള്ള ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നു.
പുലാമന്തോളില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് കാഷ് അവാര്‍ഡിനു പുറമെ തൊപ്പിക്കുടയും കൈക്കോട്ടും വിതരണം ചെയ്തു.
ആലിപ്പറമ്പില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ ആദരിക്കലും വിത്തു വിതരണവും നടന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!