Section

malabari-logo-mobile

മലയാളസര്‍വകലാശാല പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

HIGHLIGHTS : തിരൂര്‍:

തിരൂര്‍: യുവതലമുറക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന വിധം പ്രവര്‍ത്തിക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിയണമെന്ന് കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍. തുഞ്ചത്തെഴുത്തച്ചന്‍ മലയാളസര്‍വകലാശാലയില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ആരംഭവും ലൈബ്രറി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. സര്‍വകലാശലാ ഭരണസമിതിയും അക്കാദമിക്ക് കൗണ്‍സിലും ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കും. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി., സി. മമ്മൂട്ടി എം.എല്‍.എ. എം.റ്റി. വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍, വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, രജിസ്ട്രാര്‍ കെ.പി ഉമര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്റ്റര്‍ കെ. ബിജു, ആര്‍.ഡി.ഒ കെ. ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ശേഷം അക്കാദമിക് കൗണ്‍സിലിന്റെയും പഠനബോര്‍ഡുകളുടെയും യോഗം ചേര്‍ന്ന് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തി.
ഓഗസ്റ്റ് 26 ന് ക്ലാസ് ആരംഭിക്കും. 100 സീറ്റില്‍ 76 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ബാക്കി സീറ്റുകള്‍ സംവരണ വിഭാഗത്തില്‍ നിന്ന് നികത്തും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!