Section

malabari-logo-mobile

കര്‍ഷകര്‍ക്ക് നല്‍കേണ്ട പുല്‍വെട്ട് യന്ത്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വന്തമാക്കിയെന്ന്

HIGHLIGHTS : താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ സംസ്ഥാനാവിഷ്‌കൃത പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള 25000 രൂപ വിലവരുന്ന ...

താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ സംസ്ഥാനാവിഷ്‌കൃത പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള 25000 രൂപ വിലവരുന്ന പുല്‍വെട്ട് യന്ത്രങ്ങളില്‍ ഒന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വന്തമാക്കിയെന്ന് ആരോപണം. കൂടാതെ ഒരു യന്ത്രം സുഹൃത്തിനും വഴി വിട്ടുനല്‍കിയതായി ഡി വൈ എഫ് ഐ താനാളൂര്‍, കെ പുരം വില്ലേജ് കമ്മിറ്റികള്‍ ആരോപിച്ചു.  ഒരു പദ്ധതിക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഗ്രാമസഭയെയോ പഞ്ചായത്ത് ഭരണസമിതിയെയോ അറിയിക്കുകപോലും ചെയ്യാതെയുള്ള നടപടി നീതീകരിക്കാനാവില്ല. കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിച്ച വൈസ് പ്രസിഡന്റ് രാജിവെക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ കെ വി എ ഖാദര്‍, ഇ അജീഷ്, സമീര്‍, എം പി ഉമേഷ് പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!