Section

malabari-logo-mobile

കരുവാരകുണ്ടില്‍ ‘ഔഷധി’ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ കാംപ്‌ നടത്തി

HIGHLIGHTS : ഔഷധിയും സംസ്ഥാന ഭാരതീയ ചികിത്സാ വകുപ്പും ടി.എം. ജേക്കബ്‌ ഫൗണ്ടേഷനും സംയുക്തമായി

MALAPPURAM PRISM- JUNE 22 ayurveda medical camp karuvarakundu-inaguration jony nellorഔഷധിയും സംസ്ഥാന ഭാരതീയ ചികിത്സാ വകുപ്പും ടി.എം. ജേക്കബ്‌ ഫൗണ്ടേഷനും സംയുക്തമായി കരുവാരകുണ്ടില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ കാംപ്‌ നടത്തി. കരുവാരകുണ്ട്‌ – കിഴക്കേത്തല ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നടന്ന കാംപിന്റെ ഉദ്‌ഘാടനം ഔഷധി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂര്‍ നിര്‍വഹിച്ചു. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മേഖലയായതിനാല്‍ മികച്ച പ്രതികരണമാണ്‌ കാംപിനുണ്ടായത്‌. 1000 ത്തിലധികം ആളുകള്‍ കാംപില്‍ പങ്കെടുത്തു. ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ 150 പ്രതിരോധകിറ്റുകള്‍, 1.25 ലക്ഷത്തിന്റെ മരുന്നുകള്‍ എന്നിവ കാംപിലൂടെ വിതരണം ചെയ്‌തു. 21 ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ കാംപിന്‌ നേതൃത്വം നല്‍കിയത്‌.
ഔഷധിയുടെ മരുന്നുകള്‍ ആയുര്‍വേദ ആശുപത്രികള്‍ വഴിയും ഡിസ്‌പെന്‍സറികള്‍ വഴിയും സൗജന്യമായാണ്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതെന്നും 460 ലധികം മരുന്നുകള്‍ നിലവില്‍ ഔഷധി നിര്‍മിക്കുന്നുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. പഞ്ചായത്ത്‌്‌ പ്രസിഡന്റ്‌ പൊറ്റയില്‍ ആയിഷ, വൈസ്‌ പ്രസിഡന്റ്‌ കെ.മുഹമ്മദ്‌, ഡോ. അനിത, കെ.ശശിധരന്‍, ജോയി വയലില്‍, എം.മുഹമ്മദ്‌, ജോസ്‌ ഉളളാട്ടില്‍, എന്‍.കെ. അബ്ദുള്‍ ഹമീദ്‌ ഹാജി, വിനോദ്‌, പയസ്‌ ജോണ്‍ ഉതുപ്പ്‌ തോമസ്‌ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!