കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : ഇന്നു പുലര്‍ച്ചെ പെട്ടന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളം പുളിമുട്ടിലിടിച്ച് മൂന്ന പേര്‍ക്ക് പരിക്ക്. സദ്ദാംബീച്ചില്‍ കുട്ടൂസന്റെ പുരയ്ക്കല്‍ ഫൈസല്‍(31), കാവുങ്ങല്‍ നാസര്‍(42), കുന്നുമ്മല്‍ കുഞ്ഞി മൊയ്തീന്‍(54) എന്നിര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ വള്ളം പൂര്‍ണമായും തകര്‍ന്നു.
ഒഴുക്ക് വലയുമായി മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ട ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളം ബേപ്പൂരിലെ പുളിമുട്ടില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. സാരമായി പരിക്കേറ്റ പൈസലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റഉള്ളവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top