Section

malabari-logo-mobile

നെയ്യാറ്റിന്‍കരയെ ഇളക്കി മറിച്ച് വിഎസ്.

HIGHLIGHTS : നെയ്യാറ്റിന്‍കര : പ്രചരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ നെയ്യാറ്റിന്‍കരയെ

നെയ്യാറ്റിന്‍കര : പ്രചരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ നെയ്യാറ്റിന്‍കരയെ ഇളക്കിമറിച്ച് കൊണ്ട് എല്‍ഡിഎഫ് പ്രചരണനത്തിന് എത്തിയ വിഎസ്സ് കനത്ത ആത്മവിശ്വാസമാണ് എല്‍ഡിഎഫ് ക്യാമ്പുകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് തടിച്ചു കൂടിയത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന പൊതുയോഗങ്ങളില്‍ പോലും അഭൂതപൂര്‍വ്വമായ ജനസഞ്ചയമാണ് തടിച്ചു കൂടിയത്.

വിവാദ വിഷയങ്ങളില്‍ പരാമര്‍ശിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജിനെയും എകെ ആന്റണിയെയും കണക്കറ്റ് വിമര്‍ശിച്ച് സ്വസിദ്ധമായ രീതിയില്‍ വിഎസ് കത്തികയറി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സിന് വോട്ട് ചോദിക്കുന്നതോടൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആര്‍ ശെല്‍വരാജി വിശ്വാസ വഞ്ചകനും ചതിയനുമാണെന്ന് വിഎസ്സ് തുറന്നടിച്ചു. കാലുമാറിയ ശെല്‍വരാജിനെ പേറാന്‍ ഇവിടൊരു യുഡിഎഫും കോണ്‍ഗ്രസും ഉണ്ട് എന്ന് വിഎസ് പരിഹസിച്ചു. ഇത്തരം ചതിയന്‍മാര്‍ക്ക് യാഥാര്‍ത്ഥ മറുപടിതന്നെ നല്‍കണമെന്ന് വോട്ടര്‍മാരോട് വിഎസ് അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

 

യുഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങിയ എകെ ആന്റണിയേയു വിഎസ് വെറുതെ വിട്ടില്ല. 2006 ല്‍ എകെ ആന്റണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 18 സീറ്റ് ഇടതുമുന്നണിയും ഒരു സീറ്റ് ലീഗും, മറ്റൊരു സീറ്റ് സ്വതന്ത്രനും നേടി. കോണ്‍ഗ്രസിന് ഇട്ട എന്നൊരു വലിയ പൂജ്യമാണ്. എന്ന് ഇവിടെ വിട്ട് പോയതാണ് ആന്റണിയെന്നും വിഎസ്സ് യോഗങ്ങളില്‍ കത്തിക്കയറി. ചില മേഖലകളില്‍ കടലില്‍ വെച്ച് മത്സ്യതൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇറ്റലിക്കനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തുവെന്ന് അദേഹം വിമര്‍ശിച്ചു.

 

ഇന്നത്തെ പ്രതിപക്ഷനേതാവിന്റെ പര്യടനത്തിലൂടെ മണ്ഡലത്തില്‍ ചന്ദ്രശേഖരന്‍ വിഷയത്തിലും മണിയുടെ വിവാദ പ്രസംഗത്താലും പ്രതിരോധത്തിലായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയൊരു ഊര്‍ജ്ജം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!