Section

malabari-logo-mobile

ഭാരത്ബന്ദ് തുടങ്ങി : ജനജീവിതം സ്തംഭിച്ചു.

HIGHLIGHTS : ദില്ലി : പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ എന്‍സിപിയു ഇടതുപാര്‍ടികളും ആഹ്വാനം ചെയ്ത ഭാരത്ബന്ദും

ദില്ലി : പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ എന്‍സിപിയു ഇടതുപാര്‍ടികളും ആഹ്വാനം ചെയ്ത ഭാരത്ബന്ദും, ഹര്‍ത്താലും തുടങ്ങി. ഇന്ത്യന്‍ മെട്രോ നഗരങ്ങളിലടക്കം പ്രധാന ഇടങ്ങളിലെല്ലാം ബന്ദ് ജനജീവിതത്തെ ബാധിച്ചു. കേരളത്തില്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടന്നതിനാല്‍ ഇന്ന് ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം പ്രതിഷേധദിനം ആചരിക്കും.

ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും സമരക്കാര്‍ ട്രെയ്‌നുകള്‍ തടഞ്ഞു. യു.പി.യിലും, ബീഹാറിലും,ട്രെയിന്‍ ഗതാഗതം വ്യാപകമായി തടസപ്പെട്ടു.

sameeksha-malabarinews

ദില്ലിയില്‍ ഒാട്ടോ-ടാക്‌സി തൊഴിലാളികള്‍ മുഴുവനായും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കര്‍ണാടകയില്‍ ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. 3 സര്‍ക്കാര്‍ ബസ്സുകള്‍ കത്തിക്കുകയും 11 ഓളം ബസ്സുകള്‍ കേടുപാടുവരുത്തുകയുള്ളു അണ്ണാഹസാരയും സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന്റെ വില ഒറ്റയടിക്ക് 7.50 രൂപ കൂട്ടിയതിനാലാണ് ഈ ബന്ദ് ആഹ്വാനം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!