Section

malabari-logo-mobile

കടല്‍ക്കൊല ; ഒത്തുതീര്‍പ്പ് നിയമവിരുദ്ധം ; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതാഴിലാളികള്‍ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ

ദില്ലി : കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതാഴിലാളികള്‍ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ബോട്ടുടമയും ഇറ്റാലിയന്‍ അധികൃതരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. കപ്പല്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ അനന്തസ് ുയര്‍ത്തി പിടിക്കേണ്ടതുണ്ടെന്നും. കരാറില്‍ പറഞ്ഞിരിക്കുന്ന പല വ്യവസ്ഥകളും നിയമ വിരുദ്ധമാണെന്നും കരാറിലെ പല വ്യവസ്ഥകളും ഇന്ത്യന്‍ നിയമ വ്യവസ്ഥയെ പരാജയപ്പെടുത്താനുള്ള നീക്കമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

sameeksha-malabarinews

സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ശനമായ ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കാന്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ, മരിച്ച അജീഷിന്റെ വീട്ടുകാര്‍ എന്നിവരുമായാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ബോട്ടുടമയായ ഫ്രെഡി 17 ലക്ഷം വാങ്ങി പരാതി പിന്‍ വലിച്ചതിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. കേസില്‍ ചൊവ്വാഴ്ച്ചയും വാദം തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!