Section

malabari-logo-mobile

കടമകൾ മനസിലാക്കി പ്രവർത്തിക്കാൻ വിദ്യാർഥികൾക്കാകണം;ഗവർണർ പി. സദാശിവം

HIGHLIGHTS : യുവശക്തിയെ വഴിതിരിച്ചുവിട്ട് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ പൗരന്റെ കടമകൾ മനസിലാക്കാൻ വിദ്യാർഥികൾക്കാകണമെന്ന് ഗവർണർ പി. സദാശ...

യുവശക്തിയെ വഴിതിരിച്ചുവിട്ട് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ പൗരന്റെ കടമകൾ മനസിലാക്കാൻ വിദ്യാർഥികൾക്കാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു.

സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റ് മേയ് ഫ്‌ളവേഴ്‌സ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അനാരോഗ്യപ്രവണതകൾക്കെതിരായ ശക്തമായ പ്രതിരോധമാണ് സ്റ്റുഡൻറ്‌സ് പോലീസ് പദ്ധതി. നിയമങ്ങൾ ബഹുമാനിച്ചും കടമകൾ നിറവേറ്റിയും വളരാൻ കുട്ടികളെ ഇത് സഹായിക്കും. ഉത്തരവാദിത്വവും കർമശേഷിയുമുള്ള പൗരൻമാരായി വളർന്നുവരാൻ കുട്ടികളെ ഈ പദ്ധതി സഹായിക്കുന്നുണ്ട്.
കേരളത്തിലെ സ്റ്റുഡൻറ്‌സ് പോലീസ് പദ്ധതി മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല, മറ്റു രാജ്യങ്ങൾക്കും മാതൃകയാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഈ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പരേഡിലെ മികച്ച കേഡറ്റുകൾക്ക് ഗവർണർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഐ.ജി അശോക് യാദവ്, സിറ്റി പോലീസ് കമ്മീഷണർ കെ. സഞ്ജയ്കുമാർ ഗുരുഡിൻ, എസ്.എ.പി കമാൻഡൻറ് ടി.എഫ്. സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!