Section

malabari-logo-mobile

തിരൂരില്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: 2 പ്രതികള്‍ 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍: പടിഞ്ഞാറേക്കര കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പട്ട കേസില്‍ രണ്ടുപേര്‍ പതിനെട്ടു വര്‍ഷത്തിനുശേഷം...

തിരൂര്‍: പടിഞ്ഞാറേക്കര കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പട്ട കേസില്‍ രണ്ടുപേര്‍ പതിനെട്ടു വര്‍ഷത്തിനുശേഷം അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ ആലിയാമാക്കാനകത്ത് ഹംസ(61), ഈസ്പാനകത്ത് റഹീം(40) എന്നിവരെയാണ് തിരൂര്‍ സിഐ പത്മരാജന്റെയും എസ്‌ഐ ജിനേഷ് കെ.ജെയുടെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2000 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുളച്ചില്‍ മുട്ടിയിലും ഫൈബര്‍ ബോട്ടിലും പോയി ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ കന്യാകുമാരിയില്‍ നിന്ന് പടിഞ്ഞാറെക്കരയിലെത്തിയ 400 ല്‍ അധികം മത്സ്യത്തൊഴിലാളികളെ പൊന്നാനി അഴിമുഖത്ത് നിന്നെത്തിയവരാണ് ആക്രമിച്ചത്. ആക്രമണത്തിനിടെ മത്സ്യത്തൊഴിലാളി മൂപ്പന്‍ പടിഞ്ഞാറെക്കര ചൊക്കന്റകത്ത് ഹമീദ്(40) കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി ഫൈബര്‍ വള്ളങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും വീടുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. കന്യാകുമാരിയില്‍ നിന്നെത്തിയ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരു പ്രതി മരിക്കുകയും ചെയ്തു. അന്ന് ഒളിവില്‍ പോയ രണ്ടുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റമാന്‍ഡ് ചെയ്തു. ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.

എസ് സി പി ഒ ഷിബു,സി പിഒമാരായ അനീഷ് പീറ്റര്‍,അനൂപ്, ലക്ഷ്മണന്‍, അഭിമന്യു എന്നിരാടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!