മനംനിറച്ച് വിദ്യാര്‍ത്ഥികളുടെ എള്ള് കൃഷി വിളവെടുപ്പ്

ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എള്ള് കൃഷി വിളവെടുപ്പ് നടത്തി. സ്‌കൂളിലെ എന്‍. എസ്. എസ്, സ്‌കൗട്‌സ് , ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഒരേക്കറോളം സ്ഥലത്ത് ചേലേമ്പ്ര കൃഷി ഭവന്റെ നിര്‍ദേശങ്ങളോടെ എള്ള് കൃഷി നടത്തിയത്.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാജേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പിള്ളാട്ട്, എന്‍. എസ്. എസ്. പ്രോഗ്രാം ഒഫീസര്‍ ബാലകൃഷ്ണന്‍ സി.പി, ഗൈഡ്‌സ് ഇന്‍ ചാര്‍ജ് ശ്വേത കെ. ടി എന്നിവര്‍ നേതൃത്വം നല്‍കി.

നാട്ടിലെ കര്‍ഷകരും പി. ടി. എ. എക്‌സിക്യൂട്ടീവ് അംഗങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി വിളവെടുപ്പില്‍ പങ്കെടുത്തു. അന്യം നിന്നുകൊണ്ടിരിക്കുന്ന കൃഷി രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനും കാര്‍ഷിക സംസ്‌കാരം അവരില്‍ വളര്‍ത്താനുമായി സ്‌കൂളില്‍ വ്യത്യസ്ത വിളകള്‍ കൃഷി ചെയ്തു വരുന്നു. ഒരേക്കര്‍ സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ നെല്ല് കൃഷി വിളവെടുത്ത് പുഴുങ്ങി കുത്തി അരിയായി മാറ്റി വില്‍പ്പന തുടരുന്നു. കോളി ഫ്‌ലവര്‍, കാബേജ്, വഴുതന, ചീര, തക്കാളി, ചുരങ്ങ, വെണ്ടക്ക തുടങ്ങിയവയും വിളവെടുത്ത് വില്‍പ്പന നടത്തി. ഇതില്‍ നിന്നും ലഭിക്കുന്ന തുക വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച് വരികയാണ്.

Related Articles