പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി നെച്ചിക്കാട്ട് സത്യബാലന്‍ എന്ന ബാബു(53) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകീട്ടാണ് മരണം സംഭവിച്ചത്.  ഇലകട്രീഷ്യനാണ്

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി വെട്ടിച്ചുമാറ്റുന്നതിനിടെ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കാട്ടില്‍പറമ്പില്‍ കുഞ്ഞിപ്പാലന്റെ മകന്‍ രഞ്ജിത്(31) പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സത്യബാലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കശേഷം അയ്യപ്പന്‍കാവിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഭാര്യ: സുജാത, മക്കള്‍: ഷിബിന്‍ബാബു, മീനാക്ഷി സഹോദരങ്ങള്‍: പുഷ്പലത, മിനി പ്രഭ, സത്യരാജന്‍, അനില്‍കുമാര്‍

Related Articles