Section

malabari-logo-mobile

ഒഞ്ചിയം റവലൂഷണറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തി.

HIGHLIGHTS : വടകര :ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടികൊന്നു.

വടകര :ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടികൊന്നു. വടകര വള്ളിക്കാവിന് സമപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ഇന്നോവക്കാറിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചന. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എന്നാണ് പ്ര്ഥമ വിവരം. രാത്രി 10.10 നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.

sameeksha-malabarinews

അരമണക്കൂറോളം മൃതദേഹം റോഡരികില്‍ കിടന്നെന്നും പിന്നീട് ചന്ദ്രശേഖരന്റെ ബൈക്ക് തിരിച്ചറിഞ്ഞ ചില നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹമിപ്പോള്‍ വടകര താലൂക്കാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

ടി.പി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയത്് ഏറ്റവും വേദനാജനകമാണെന്നും മാര്‍ക്കിസ്റ്റ്പാര്‍ട്ടി കൊലപാതക രാഷ്ട്രിയ കൈവിടണമെന്നും ഇല്ലെങ്കില്‍ അവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ കൊലപാതകത്തോട് പ്രതികരിച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പൈശാചികമായ കൊലപാതകത്തിന് ഉത്തരവാദികളെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ വ്യക്തമാക്കി.

 

ബാലസംഘത്തിലൂടെ പ്രവര്‍ത്തനം തുടങ്ങിയ ചന്ദ്രശേഖരന്‍ മടപ്പള്ളി ഗവ.കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫഐയുടെ നേതൃനിരയിലേക്ക് വരുകയായിരുന്നു. എസ്എഫഐയുടെ അഖിലേന്ത്യാ ജോ.സെക്രട്ടറിയായും പിന്നീട് ഡിവൈഎഫ്‌ഐ യുടെ സംസ്ഥാന നേതൃനിരയിലെത്തി. ഇദേഹം മത്തായി ചാക്കേയ്‌ക്കൊപ്പം കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐഎ കരുത്തുറ്റ സംഘടനയാക്കി മാറ്റാന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പിന്നീട് പാര്‍ട്ടിക്കുള്ളില്‍ വി.എസിനെ അനുകൂലിക്കുന്ന കോഴിക്കോട്ടെ ശക്തനായ നേതാവായത് ഔദ്യോദിക വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിന്നീട് സിപിഎമ്മിന്റെ ആശയപരമായ നയവ്യത്യാസത്തില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.

എന്നാല്‍ ഒഞ്ചിയത്ത് ചന്ദ്രശേഖരന്‍ തന്നെയായിരുന്നു നേതാവ്. രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയത്തെ സിപിഐഎമ്മിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരും ആയിരക്കണക്കിന് അനുഭാവികളും റവലൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ഇത് സിപിഎമ്മിന്റെ ഔദ്യോദിക നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അബ്ദുള്ളകുട്ടി, സിന്ധു ജോയ്, ശെല്‍വരാജ് തുടങ്ങിയവരെപോലെ യുഡിഎഫ് പാളയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് ചേക്കാറാതെ സ്വന്തം പ്രത്യയശാസ്ത്ര നിലാടുകളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിച്ച ജനകീയനായ നേതാവായിരുന്നു ചന്ദ്രശേഖരന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!