Section

malabari-logo-mobile

അയലഷാപ്പുകറി

HIGHLIGHTS : ആവശ്യമുള്ള സാധനങ്ങള്‍ അയിലവൃത്തിയാക്കി വരിഞ്ഞത് –      5 എണ്ണം ഉള്ളി അരിഞ്ഞത്                            –     2 എണ്ണം ഇഞ്ചി, വെളുത്തുള...

ആവശ്യമുള്ള സാധനങ്ങള്‍

അയിലവൃത്തിയാക്കി വരിഞ്ഞത് –      5 എണ്ണം
ഉള്ളി അരിഞ്ഞത്                            –     2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്    –      ഓരോ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്                   –       1 സ്പൂണ്‍
കറിവേപ്പില                                  –       2 അല്ലി
വെളിച്ചെണ്ണ                                     –        2 സ്പൂണ്‍
കാശ്മീരി മുളക്‌പൊടി                   –        3 സ്പൂണ്‍
മഞ്ഞള്‍പൊടി                                  –       1/2 സ്പൂണ്‍
മല്ലിപ്പൊടി                                        –       കാല്‍ സ്പൂണ്‍
കടുക്                                               –      ആവശ്യത്തിന്
ഉലുവ                                               –        കാല്‍ സ്പൂണ്‍
കുടംപുളി                                          –       2 ചുള
ഉപ്പ്                                                     –      ആവശ്യത്തിന്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടി ചൂടായതിന് ശേഷം അതിലേക്ക് 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിയതിന് ശേഷം ഉള്ളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചുവക്കുന്നതുവരെ വഴറ്റുക. മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ,്  ഇവചേര്‍ത്തു വഴറ്റുക. ആവശ്യമായ വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ അതിലേക്ക് കുടപുളി ഇടുക. നന്നായി തിളക്കുമ്പോള്‍ അയലചേര്‍ത്ത് ചാര്‍ കുറുകിയതിന് ശേഷം ഉലുവാപൊടി ചേര്‍ത്ത് വാങ്ങിവെക്കാന്‍ നേരം കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!