Section

malabari-logo-mobile

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് ചൂഷണം പുനഃപരിശോധിക്കണം; ക്യൂട്ടിക്ക്

HIGHLIGHTS : ദോഹ: എയര്‍ ഇന്ത്യ എക്‌സ് പ്രസ് ബാഗേജ് അലവന്‍സ്

ദോഹ: എയര്‍ ഇന്ത്യ എക്‌സ് പ്രസ് ബാഗേജ് അലവന്‍സ് 30 കിലോയില്‍ നിന്ന് 20 കിലോയാക്കി വെട്ടികുറക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് പ്രവര്‍ത്തക സമിതി യോഗം ആവശ്യപെട്ടു. ഒരു സാധാരണക്കാരന്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് അവധിയില്‍ പോകുമ്പോള്‍ സ്വന്തം ഉപയോഗ സാധനങ്ങള്‍ പോലും കൊണ്ടു പോകാന്‍ സാധിക്കാത്ത തരത്തിലാകുന്ന എയര്‍ ഇന്ത്യാ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

മറ്റ് എയര്‍ ലൈനുകള്‍ 30 കിലോ മുതല്‍ 40 കിലോ വരെ ബാഗേജ് അലവന്‍സ് അനുവദിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ് പ്രസ് ബാഗേജ് 20 കിലോയാക്കി വെട്ടികുറക്കാനുള്ള തീരുമാനം, മറ്റ് എയര്‍ലൈന്‍സുകളെ സഹായിക്കാനുള്ള നിലപാടാണെന്നു വേണം കരുതാനെന്ന് യോഗം അഭിപ്രായപെട്ടു.

sameeksha-malabarinews

മുന്‍തസ നീലിമ റെസ്റ്റോറന്റ് ഹാളില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇഫ്ത്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഡോ. എംപി ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂസഫ് ഹൈദര്‍ മുസ്തഫ ബാങ്കോട് മനസൂര്‍ മുഹമ്മദ്, ആദം കുഞ്ഞി, ഹാരിസ് പിഎസ്, സത്താര്‍ ബങ്കരകുന്ന്,മഹമൂദ് പിഎ , ഷബീര്‍ സ്രാങ്ക്, ഷാഫി മാടന്നൂര്‍,ഷംസുദ്ധീന്‍ ടി എം, ഷീര്‍ ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു. മാനേജിങ്ങ് ഡയറക്ടര്‍ ലുക്മാനുഹക്കീം സ്വാഗതവും എക്‌സ്യക്യൂട്ടീവ് സെക്രട്ടറി അബ്ദുള്ള ത്രീ സ്റ്റാര്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!