എന്റെ കുഞ്ഞിനെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട ഷാരൂഖ്

മുംബൈ: ഷാരൂഖ് ഖാന് വാടക ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതു മൂലം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. ഏതായാലും ഷാരൂഖിന് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. കുടുംബത്തോടൊപ്പം കുഞ്ഞ് പിറന്ന സന്തോഷം ആഘോഷിക്കുകയാണ് ഷാരൂഖ്.

അതേ സമയം കുഞ്ഞ് തന്റെ സ്വകാര്യമാണെന്നും മറ്റുള്ളവര്‍ അതേ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ഷാരൂഖ് പറഞ്ഞു. കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീയെ കുറിച്ച് ഖാന്‍ കുടുംബം ഇതുവരെ യാതൊരു വെളിപെടുത്തലും നടത്തിയിട്ടില്ല.

മെയ് 27 ന് മുംബൈ മസ്രാണി ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തി എന്ന റിപ്പോര്‍ട്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top