എംഎം മണിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

ഇടുക്കി:  അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരേ അടിമാലി പൊലീസ് കേസെടുത്തു. കൊലപാതകം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. ഐപിസി 302, 118,120, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

 

എം.എം. മണി, കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, ഒ.ജി. മദനന്‍, ലംബോധരന്‍, കെ.കെ. ദാമോദരന്‍, മോഹന്‍ദാസ്, ലക്ഷ്മണന്‍ എന്നിവരാണു പ്രതികള്‍. 1981ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയെ ഗൂഢാലോചന നടത്തി സംഘം ചേര്‍ന്നു കൊലപ്പെടുത്തി എന്നാണു കേസ്. കഴിഞ്ഞ ദിവസം ഈ കേസിന്‍റെ പുനരന്വേഷണവുമായി ബന്ധപ്പെട്ടു മോഹന്‍ദാസിനെ പ്രത്യേകഅന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

 

മോഹന്‍ദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. മോഹന്‍ദാസ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനാണ്. എം.എം. മണിയുടെ സഹോദരനാണു ലംബോധരന്‍.

Share news
error: Content is protected !!
Scroll to Top