പ്രണയനൈരാശ്യം യുവാവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം:  കൊല്ലം റെയ്ല്‍വേ സ്റ്റേഷനില്‍ ട്രെയ്ന്‍ യാത്രക്കാരിക്കു കുത്തേറ്റു. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു വന്ന പാസഞ്ചര്‍ ട്രെയ്ന്‍ യാത്രക്കാരിയെയാണു കുത്തിയത്.

 

പരുക്കേറ്റ ഇടവ സ്വദേശിനി തസ്നിയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം യാത്ര ചെയ്ത വര്‍ക്കല സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

റെയ്ല്‍വേ സ്റ്റേഷന്‍റെ ഏഴാം പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. പ്രണയ നൈരാശ്യമാണു യുവതിയെ കുത്തി പരുക്കേല്‍പ്പിക്കാന്‍ കാരണമെന്നു പ്രാഥമിക നിഗമനം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top