Section

malabari-logo-mobile

ഇന്‍ക്രെഡിബ്‌ള്‍ ഇന്ത്യ സംഗമം ഇന്ന്‌ കോഴിക്കോട്ട്‌

HIGHLIGHTS : പരിപാടികള്‍ നടക്കുനനത്‌ ടാഗോര്‍ ഹാളില്‍, പ്രവേശനം സൗജന്യം കോഴിക്കോട്‌ :രാജ്യത്തിന്റെ സാസംസ്‌ക്കാരിക വൈവിധ്യങ്ങളെ സംഗീതത്തിലൂടെയും നൃത്തനൃത്യങ്ങളില...

പരിപാടികള്‍ നടക്കുന്നത്‌ ടാഗോര്‍ ഹാളില്‍, പ്രവേശനം സൗജന്യം
Untitled-1 copyകോഴിക്കോട്‌ :രാജ്യത്തിന്റെ സാസംസ്‌ക്കാരിക വൈവിധ്യങ്ങളെ സംഗീതത്തിലൂടെയും നൃത്തനൃത്യങ്ങളിലൂടെയും സമന്വയിപ്പിക്കുന്ന ഇന്‍ക്രെഡിബ്‌ള്‍ ഇന്ത്യ സംഗമം ഇന്ന്‌(വ്യാഴം) വൈകുന്നേരം 6.30ന്‌ ടാഗോര്‍ ഹാളില്‍ അവതരിപ്പിക്കും. ദേശീയ ഗെയിംസിനോടനുബന്ധിച്ച്‌ നടക്കുന്ന കലാ-സാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായാണ്‌ പൊതുജനങ്ങള്‍ക്കായി നൃത്ത സംഗീത വിരുന്ന്‌ ഒരുക്കിയിരിക്കുന്നത്‌.
നാനാത്വത്തില്‍ ഏകത്വമെന്ന സുന്ദര സങ്കല്‍പ്പം പ്രമേയമാക്കി നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 കലാകാരന്‍മാര്‍ അണിനിരക്കും.
മണിപ്പൂരി, ഭോജ്‌പുരി, ഭരതനാട്യം തുടങ്ങി വിവിധ ദേശങ്ങളെയും സംസ്‌ക്കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന നൃത്ത രൂപങ്ങളെ വൈവിധ്യപൂര്‍ണമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഇന്‍ക്രെഡിബ്‌ള്‍ ഇന്ത്യ സംഗമം സദസ്സിന്റെ കണ്ണിലും കാതിലും ഒരു പോലെ കുളിര്‍മഴ പെയ്യിക്കും. കൈവഴികളായൊഴുകുന്ന രാജ്യത്തെ സംഗീത പാരമ്പര്യം എണ്ണിയാലൊടുങ്ങാത്ത സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിലൂടെ ആസ്വാദകര്‍ക്കുമുമ്പിലെത്തുമ്പോള്‍ പുതിയൊരു അനുഭവമാകും അത്‌ സമ്മാനിക്കുക. ഭാഷയും വേഷവും രൂപവും ഭാവവും വിശ്വാസവും ആചാരവും വ്യത്യസ്‌തങ്ങളായിരിക്കുമ്പോഴും ഇന്ത്യ എങ്ങനെ ഒന്നായിത്തീരുന്നുവെന്ന്‌ അവിശ്വസനീയമാം വിധം അരങ്ങിലവതരിപ്പിക്കുന്നതില്‍ കലാകാരന്‍മാര്‍ വിജയിക്കുന്നു. കലയും സംഗീതവുമാണ്‌ വൈജാത്യങ്ങളുടെ അതിര്‍വരമ്പുകളെ സൂക്ഷ്‌മമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമെന്ന്‌ ഈ പരിപാടി അടിവരയിടുന്നുണ്ട്‌.
തിരുവനന്തപുരത്തെയും തൃശൂരിലെയും നിറഞ്ഞ സദസ്സുകളുടെ നിലയ്‌ക്കാത്ത കൈയടികള്‍ നേടിയാണ്‌ കലാസംഘം കോഴിക്കോട്ടെത്തുന്നത്‌. പ്രശസ്‌ത കലാകാരന്‍ സൂര്യ കൃഷ്‌ണമൂര്‍ത്തി അണിയിച്ചൊരുക്കിയ ഇന്‍ക്രെഡിബ്‌ള്‍ ഇന്ത്യ സംഗമം ഒന്നേമുക്കല്‍ മണിക്കൂര്‍ നേരത്തേക്കാണ്‌ ആസ്വാദകരെ ആനന്ദലഹരിയിലാഴ്‌ത്തുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!