Section

malabari-logo-mobile

ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് ഇന്ത്യയില്‍ നിരോധിച്ചു.

HIGHLIGHTS : ദില്ലി : മുസ്ലീം സമുദായത്തെ അപമാനിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്

ദില്ലി : മുസ്ലീം സമുദായത്തെ അപമാനിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂട്യൂബിലില്‍ നിന്ന് സിനിമ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ചിത്രത്തെ സംബന്ധിച്ച വെബ്‌പേജുകളും ഇന്ത്യയില്‍ നിരോധിക്കും.

ഇതിന്റെ ഭാഗമായി വ്യാഴാഴിച ജമ്മുകാശ്മീരില്‍ സിനിമയുമായി ബന്ധപ്പെട്ട വെബ് പേജുകള്‍ നിരോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

sameeksha-malabarinews

നേരത്തെ ഇന്ത്യയിലെ നിരവധി മുസ്ലിം സംഘടനകള്‍ ഈ ഇസ്ലാമിക വിരുദ്ധ ചിത്രം ഇന്ത്യയില്‍ ിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയില്‍ ഇന്നലെ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാനും മലേഷ്യയുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ഈ ചിത്രം നിരോധിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!