Section

malabari-logo-mobile

ഹര്‍ജി തള്ളിയാല്‍ വിഎസ് രാജിവെച്ചേക്കും

HIGHLIGHTS : കൊച്ചി : ഭൂമിദാനക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് തയ്യാറാക്കിയ എഫ്‌ഐആറും

കൊച്ചി : ഭൂമിദാനക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് തയ്യാറാക്കിയ എഫ്‌ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപെട്ട് വി എസ് നല്‍കിയ ഹരജി ഹൈക്കോടതി തളളിയാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കുമെന്ന് സൂചന. ഇന്ന് ഒരു ദൃശ്യമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വി എസ് ഈ വിഷയത്തില്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു.

നേരത്തെ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ താന്‍ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ തന്റെ പ്രതിപക്ഷനേതാവ് പദവി രാജിവെക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. വിഎസിനെ ഒന്നാം പ്രതിയാക്കിയുള്ള വിജിലന്‍സിന്റെ അന്തിമ അനേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലാണ്. ഇൗ കേസിന്റെ എഫ്‌ഐആറാണ് വിഎസ് ഹൈക്കോടതിയില്‍ റദ്ധാക്കണമെന്ന് ആഴശ്യപ്പെട്ടിരിക്കുന്നത്. ഈ ഹര്‍ജി തള്ളിയാല്‍ വി എസ് രാജിവെക്കുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

sameeksha-malabarinews

ഇന്നത്തെ അഭിമുഖത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്തപ്പോള്‍ കുറ്റപത്രത്തില്‍ പ്രതിയാണെങ്കില്‍ ഈ പദവിയില്‍ തുടരില്ലെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയതായും വിഎസ് പറഞ്ഞിരുന്നു. ഇനിയും തന്റെ നിലപാട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും പ്രതിയായാല്‍ ഈ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും തുറന്ന് പറഞ്ഞിരുന്നു. കൂടാതെ തന്നെയും തന്റെ മകളെയും കേസില്‍ കുടുക്കാന്‍ യുഡിഎഫ് മാത്രമല്ല മറ്റുചിലരും ശ്രമിക്കുന്നുണ്ടെന്നും അദേഹം തുറന്നടിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!