Section

malabari-logo-mobile

ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പക്കാന്‍ നീക്കം

HIGHLIGHTS : തിരു : ഡീസല്‍ വിലവര്‍ദ്ധനക്കു പിന്നാലെ കേരളത്തില്

തിരു : ഡീസല്‍ വിലവര്‍ദ്ധനക്കു പിന്നാലെ കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. സ്വകാര്യ ബസുടമകളും, കെഎസ്ആര്‍ടിസിയും ഒരേപോലെ ഈ ആവശ്യം മുന്നോട്ടു വച്ചുകഴിഞ്ഞു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തെറ്റെല്ലെന്ന മറുപടിയാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചത്. സാധാരണ ഇന്ധനവില വര്‍ദ്ധിക്കുമ്പോഴെല്ലാം യാത്രാനിരക്ക് പുനപരിശോധിക്കണമെന്നും, മന്ത്രിസഭ ഉടനെ ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടുമെന്നും ആര്യാടന്‍ ദല്ലിയില്‍ പറഞ്ഞു.

മിനിമം ചാര്‍ജ്ജ് 7 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ.് കെഎസ്ആര്‍ടിസിയും നഷ്ടകണക്ക് വച്ച് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെടുകയാണ്.
ഇതിന്റെ മറവില്‍ അധികബാദ്ധ്യത യാത്രക്കാരിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!