Section

malabari-logo-mobile

ഷബീറിന്റെ മണല്‍കടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്ക്

HIGHLIGHTS : തിരൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ

തിരൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ തിരുന്നാവായ സ്വദേശി ഷെബീറിന്റെ മണല്‍ മാഫിയ ബന്ധങ്ങള്‍ പോലീസിലേക്കും റവന്യു ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചിരിക്കുന്നു. ഷബീറുമായി മണല്‍ കള്ളക്കടത്തില്‍ പങ്കുപറ്റിയിരുന്ന ചില ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരണങ്ങള്‍ കേസന്വേഷിക്കുന്ന പോലീസിന് ലഭിച്ചിട്ടുണ്ട്.

റിമാന്റ് ചെയ്ത ഷബീറിനെ പിടികൂടാന്‍ തിരൂര്‍ പോലീസ് തിരൂര്‍ കോടതിയില്‍ ഹരജിനല്‍കും. പറവൂര്‍ പെണ്‍വാണിഭക്കേസിലെ കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഷബീറിനെ ചോദ്യം ചെയ്യാനും തെലിവെടുപ്പിനുമായും കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷനല്‍കും.

sameeksha-malabarinews

ഷബീറിന്റെ പിടിച്ചെടുത്ത വാഹനങ്ങലുടെ രേഖകള്‍ പരിശോധിച്ചതില്‍ അവയെല്ലാം പലരുടെയും പേരിലാണെന്ന് കണ്ടെത്തിയിടട്ുണ്ട്.

ഇയാള്‍ പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഠിപ്പിച്ച കേസില്‍ 84-ാം പ്രതിയാണ്. തിരൂര്‍ എസ്‌ഐ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റചെയ്തത്.

നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ പട്ടാമ്പി, തിരൂര്‍ കോടതികള്‍ വാറണ്ട്പുറപ്പെടുവിച്ചിരുന്നു. പെണ്‍വാണ്ഭക്കേസില്‍ പ്രതിയായതോടെ വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കി ഇയാള്‍ ഖത്തറിലേക്ക് മുങ്ങുകയായിരുന്നു. ഇയാള്‍ നാട്ടില്‍ വന്ന വിവരമറിഞ്ഞ് പോലീസ് അറസ്റ്റിനായി തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയില്‍ ഇയാളെ കുരുക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!