Section

malabari-logo-mobile

ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം.

HIGHLIGHTS : ഹൈദരാബാദ്: ഒന്ന് പൊരുതാന്‍ പോലും കരുത്തില്ലാതെ ഹൈദരാബാദ് രാജീവ്ഗാന്ധി

ഹൈദരാബാദ്: ഒന്ന് പൊരുതാന്‍ പോലും കരുത്തില്ലാതെ ഹൈദരാബാദ് രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിനില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മൂക്ക് കുത്തി. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 226 റണ്‍സിന്റെ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒന്നര ദിവസത്തെ കളി ശേഷിക്കെയാണ് 136 റണ്‍സിന് ഓള്‍ ഔട്ടായത്.

ഇതോടെ നാല്മല്‍സരങ്ങളുള്ള പരമ്പരയില്‍2-0 ത്തിന് ഇന്ത്യ മുമ്പിലെത്തി. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. നാലാം ദിവസത്തെ കളി ആരംഭിച്ചപ്പോള്‍ ഇശാന്ത് ശര്‍മ്മയായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. അശ്വിനും ജഡേജയും ചേര്‍ന്ന് ബാക്കിയുള്ള വിക്കറ്റുകളെല്ലാം തൂത്തുവാരി . 67 ഓവറുകള്‍ നീണ്ട മത്‌സരത്തില്‍ പാറ്റിന്‍സനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് അശ്വിന്‍ അവസാന വിക്കറ്റ് എടുത്തത്. 44 റണ്‍സ് എടുത്ത കോവനു മാത്രമെ ഓസ്‌ട്രേലിയന്‍ നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നുളളു. ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് എടുത്ത ക്ലര്‍ക്കിന് ഈ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. 16 റണ്‍സിന് ക്ലാര്‍ക്ക് പുറത്തായിരുന്നു.

sameeksha-malabarinews

368 റണ്‍സ് മാത്രമാണ് രണ്ട് ഇന്നിംഗ്‌സുകളിലുമായി ഓസ്‌ട്രേലിയക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരിയും വിജയ് മുരളിയും കൂട്ടുകെട്ട് 370 റണ്‍സ് സ്വന്തമാക്കി.

ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരിയാണ് മാന്‍ ഓഫ് ദി മാച്ച്. അടുത്തമത്സരം മാര്‍ച്ച് 14 ന് മൊഹാലിയില്‍ വെച്ച് നടക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!