Section

malabari-logo-mobile

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടി ചുരുക്കി ; ശമ്പളം തിരിച്ചടക്കണം.

HIGHLIGHTS : തിരു:

തിരു: അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ 8 ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കുകയൊള്ളു. നേരത്തെ 24 ദിവസം വരെയാണ് അനുവദിച്ചിരുന്നത്. ഉത്തരവ് നടപ്പിലാകുന്നതോടെ ഒന്നര ലക്ഷത്തോളം അധ്യാപകര്‍ ലീവ് സറണ്ടര്‍ മുഖേന കൈപറ്റിയ തുക തിരിച്ചടക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മധ്യവേനലവധിക്ക് 48 ദിവസം സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു അധ്യാപകര്‍. ഇതില്‍ 24 ദിവസത്തെ ലീവ് സറണ്ടര്‍ അധ്യാപകര്‍ക്ക് ലഭിച്ചു. എന്നാല്‍ ഇത് 8 ദിവസമായി വെട്ടിചുരുക്കാന്‍ സര്‍ക്കാര്‍തീരുമാനിച്ചിരുന്നു. ഇതോടെ 16 ദിവസത്തെ ശമ്പളം അധ്യാപകര്‍ തിരിച്ചു നല്‍കണം.

sameeksha-malabarinews

അവധികാലത്ത് ജോലിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8 ദിവസത്തെ ലീവ് സറണ്ടര്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ വ്യവസ്ഥ സ്‌കൂള്‍ അധ്യാപകര്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയിരിക്കുന്നത്
.
അവധിക്കാലങ്ങളില്‍ പരീക്ഷാ ജോലികള്‍ ഉള്‍പ്പെട ചെയ്യുന്ന അധ്യാപകര്‍ക്ക് ലീവ് സറണ്ടറിനും അര്‍ഹതയുണ്ട്. ഇക്കാര്യം സെന്‍സസ് ജോലിക്കും ബാധകമാക്കി 2010 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവാണ് സര്‍ ക്കാര്‍ ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. പുതുക്കിയ ഉത്തരവു പ്രകാരം എത്ര ദിവസം ജോലിയെടുത്താലും 8 ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമേ ലഭിക്കുകയൊള്ളൂ.സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തികഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!