Section

malabari-logo-mobile

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

HIGHLIGHTS : തിരൂര്‍ : നോര്‍ക്ക റൂട്ട്‌സിന്റെ

തിരൂര്‍ : നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16 ന് വിദേശ തൊഴിലനേ്വഷകര്‍ക്ക് തിരൂര്‍ സംഗമം റസിഡന്‍സിയില്‍ പഠനകാംപ് നടത്തും.

വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍ വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, വിദേശ രാജ്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെ കുറിച്ച്് പ്രഗത്ഭര്‍ ക്ലാസെടുക്കും.

sameeksha-malabarinews

താത്പര്യമുളളവര്‍ 100 രൂപ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ 9847984777, 9847929748, 9447653355, 0495 2304885

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!