Section

malabari-logo-mobile

ആ ‘പഴയ കുട്ടികളായ്’ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

HIGHLIGHTS : തിരൂരങ്ങാടി :

തിരൂരങ്ങാടി : ഗൃഹതൂരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി തങ്ങളുടെ വിദ്യാലമുറ്റത്ത് കാല്‍നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ആ പഴയകളിക്കുട്ടുകാരവാന്‍ അവര്‍ക്ക് എറെ നേരം വേണ്ടിവന്നില്ല.തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1988 എസ്എസ്എല്‍സി ബാച്ചിലെ 50ഓളം വിദ്യാര്‍ത്ഥികളാണ് മെയ്ദിനത്തില്‍ സ്‌കൂളങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പരസ്പം തിരച്ചറിയാനകാത്ത വിധം പലരിലും കാലം മാറ്റങ്ങള്‍ തീര്‍ത്തിരുന്നെങ്ങിലും ഇരട്ടപ്പേരു വിളിയിലൂടെയും കളിചിരിയിലൂടെയും അവര്‍ ആ പഴയ കൗമാരകാലത്തേക്ക് തിരിച്ചു നടന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി എംകെ ബാവ ഉദ്ഘാടനം ചെയ്തു. ഡോ കെടി ഫൈസല്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ അബ്ദുസലാം സ്വാഗതവും മന്‍സൂറലി ചെമ്മാട് അനുസ്മരണ പ്രഭാഷണവും നടത്തി.
ചടങ്ങില്‍ പഴയകാല അധ്യാപകരെ ആദരി്ച്ചു. ഈ കൂട്ടായ്മ നിലനിര്‍ത്താന്‍ റസാഖ് അരീക്കന്‍ ചെയര്‍മാനും ഡോ ഫൈസല്‍ കണ്‍വീനറുമായി കമ്മിറ്റിക്ക് രൂപം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!