Section

malabari-logo-mobile

ആരോഗ്യ രംഗത്ത് ഇന്ത്യയും കുവൈത്തും കൈകോര്‍ക്കുന്നു.

HIGHLIGHTS : കുവൈത്ത്: ഇന്ത്യയും കുവൈത്തും ആരോഗ്യ രംഗങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കൂന്നതിനായി

കുവൈത്ത്: ഇന്ത്യയും കുവൈത്തും ആരോഗ്യ രംഗങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കൂന്നതിനായി ധാരണാ പത്രത്തില്‍ ഉപ്പുവച്ചു. വൈദ്യശാസത്ര രംഗത്ത് കുവൈത്തുമായുള്ള സഹകരണം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇനിമുതല്‍ ഇന്ത്യയിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിയമനത്തിന് പരിഗണിക്കും. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസത്ര മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച കുവൈത്ത് ഡോക്ടര്‍മാര്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം ഇന്ത്യയില്‍ പരിശീലനം നല്‍കും.

sameeksha-malabarinews

മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കാനും ധാരണയായിട്ടുണ്ട് .

ഈ ഉടമ്പടി നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ നഴ്‌സിംഗ്, പാരാമെഡിക്കല്‍ രംഗത്തുള്ളവര്‍ക്കും മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ക്കും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!