Section

malabari-logo-mobile

ആയുര്‍വേദ സര്‍വകലാശാല : നടപടികള്‍ ഈ വര്‍ഷം-മുഖ്യമന്ത്രി

HIGHLIGHTS : കോട്ടയ്ക്കല്‍ : കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല

കോട്ടയ്ക്കല്‍ : കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോ.പി.കെ.വാരിയരുടെ നവതി ആഘോഷ സമാപനം കോട്ടയ്ക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആയുര്‍വേദ മേഖലയ്ക്കും ഔഷധകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ട്. പി.കെ.വാരിയര്‍ സമൂഹത്തിന് ചെയ്തിട്ടുള്ള സേവനം മറക്കാനാവില്ല. ജീവിതം ആയുര്‍വേദത്തിനും സമൂഹത്തിനുംവേണ്ടി മാറ്റിവെച്ച് ആയുര്‍വേദത്തെ ലോകത്തിന്റെ മുന്നിലെത്തിച്ചു. ഇതുകൊണ്ടാണ് കേരള സമൂഹം വാരിയരെ അംഗീകരിക്കുന്നത്. എല്ലാവരും ആയുര്‍വേദം പ്രയോജനപ്പെടുത്തണം. ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം.

sameeksha-malabarinews

ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.കെ. വാരിയരുടെ വൈദ്യസേവനം സ്വീകരിച്ച രോഗികളുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായി തയ്യാറാക്കിയ ഡോ.പി.കെ.വാരിയര്‍ ദി കംപാഷനേറ്റ് ഹീലര്‍, ഹിസ് പേഷ്യന്‍സ് റെമിനിസെന്‍സ് പുസ്തകം പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

ചടങ്ങില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ഡോ.കെ.കെ.വാരിയര്‍, ഡോ.പി.എം.വാരിയര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!